പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി. ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാല്‍ മാളില്‍ മൂന്ന് ദിവസത്തേക്കാണ് പ്രദര്‍ശനം നിര്‍ത്തിയത്. എസ്ഡിപിഐയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പതിനഞ്ച് സ്ഥലങ്ങളില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം ഇന്ന് നടന്നപ്പോള്‍ ഏഴിടങ്ങളില്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധം നടന്നു. വടപളനിയിലും ടീനഗറിലും തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. തീയറ്ററുകള്‍ക്കുള്ളിലേക്ക് കടന്ന പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി. ഇതില്‍ 25 പേരെ പൊലീസ് അറസ്റ്റുചെയ്തു.റോയല്‍പേട്ടയിലുണ്ടായ പ്രതിഷേധത്തില്‍ എക്‌സ്പ്രസ് അവന്യുവിലേക്ക് മാര്‍ച്ചുമായെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളമുണ്ടായി. ചെന്നൈ-പോണ്ടിച്ചേരി റൂട്ടിലെ ഇസിആര്‍ മാളിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദര്‍ശനം നിര്‍ത്തിയത്.