എടപ്പാൾ: വട്ടംകുളം ഗ്രാമീണ വായനശാലയിൽ വച്ച് ഭാഷയും താളവും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കഥകളി സംഗീതഞ്ജനും അധ്യാപകനുമായ അത്തിപ്പറ്റ രവി ക്ലാസെടുത്തു. വട്ടംകുളം സിപിഎൻയുപി സ്കൂൾ പ്രധാനധ്യാപിക ലളിത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇ ശങ്കരൻ അധ്യക്ഷനായി. സെകട്ടറി ദിവാകരൻ സ്വാഗതവും സുമേഷ് നിഹാരിക നന്ദിയും പറഞ്ഞു.