സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി എം വി ഗോവിന്ദന്‍


സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്.തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും വിജേഷ് പിള്ളയെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്ന് പരാതിയില്‍ എം വി ഗോവിന്ദന്‍ ആവശ്യപ്പെടുന്നു പരാതി സ്വീകരിച്ച കോടതി എം വി ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തി. സാക്ഷികളെ വിസ്തരിക്കാന്‍ മെയ് 20ലേക്കാണ് കേസ് വെച്ചിരിക്കുന്നത്.ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
