KERALA

ബ്രഹ്മപുരം തീപിടിത്തം: തീയണക്കാൻ ചെലവായത് 1.14 കോടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോർപ്പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോൾ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് വിവരാവകാശം നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ പുറത്തുവരുന്നത്.
മാർച്ച് രണ്ടിനായിരുന്നു വടവുകൂടെ പുത്തൻകുരിശ് പഞ്ചായത്തിൽ കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാലിന്യ ശേഖരണ പ്ലാന്റിൽ തീ പിടിച്ചത്. 110 ഏക്കറോളം ഉള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടർന്നു. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കായിരുന്നു തീപിടിച്ചത്. അഗ്നിരക്ഷാസേന പോലീസ് ആരോഗ്യവകുപ്പ് റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ളവർ 12 ദിവസത്തോളമെടുത്തായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button