മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; കോഹ്ലിക്കും ഗംഭീറിനും കനത്ത പിഴ


ഐപിഎല്ലിൽ ഇന്നലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലക്നൗ സൂപ്പർ ജെയിംന്റ്സും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്നത് കനത്ത വാക്പോര്. ബാംഗ്ലൂർ താരം വിരാട് കോലിക്കും സൂപ്പർ ജെയിന്റ്സിന്റെ മെന്റർ ഗൗതം ഗംഭീറും തമ്മിലായിരുന്നു വാഗ്വാദം. ഇരുവർക്കും ഇന്നലത്തെ മാച്ച് ഫീ മുഴുവനായി പിഴയിട്ടു.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് 18 റൺസിന് വിജയിച്ചിരുന്നു. മത്സരം കഴിഞ്ഞ് ഇരു ടീമിലെയും താരങ്ങൾ പരസ്പരം കൈ കൊടുക്കുന്നതിനിടയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കനത്ത മുഖത്തോടെ ഗൗതം ഗംഭീർ കോഹ്ലിക്ക് കൈ കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. കോലി മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും ഗംഭീർ വിടാതെയെ
ത്തി തർക്കം തുടർന്നു. മുഖാമുഖം വന്ന് സംസാരിച്ച ഇരുവരെയും സഹതാരങ്ങൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
കോലിയും ഗംഭീറും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സീസണിൽ ഇരുവരും ആദ്യം നേർക്കുനേർ വന്ന മത്സരത്തിൽ ആർ.സി. ബി പരാജയപ്പെട്ടിരുന്നു.അന്ന് ഗംഭീർ നടത്തിയ വിജയാഘോഷമായിരിക്കാൻ തർക്കത്തിന്റെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആർ സി ബി ആരാധകർക്ക് നേരെ വായ്മൂടി കെട്ടാനുള്ള ആംഗ്യം ഗംഭീർ കാണിക്കുകയായിരുന്നു. ഇന്നലത്തെ മത്സരം വിജയിച്ചപ്പോൾ ഇതേ ആംഗ്യം കോലിയും കാണിച്ചു. തുടർന്നാണ് പ്രശ്നം രൂക്ഷമായത്.
