ചങ്ങരംകുളം ഒതളൂരിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം; നാലു പവൻ സ്വർണവും 15,000 രൂപയും കവർന്നു.
May 2, 2023
ചങ്ങരംകുളം: ഒതളൂരിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് നാലു പവൻ സ്വർണവും 15,000 രൂപയും കവർന്നു. ഒതളൂരിൽ താമസിക്കുന്ന തെക്കത്ത് വളപ്പിൽ ഷാഹിദയുടെ വീട്ടിലാണ് മോഷണം. ഒരാഴ്ചയായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. അടുത്തുള്ള വീട്ടിൽ നിന്ന് മൺവെട്ടി തേങ്ങ പൊളിക്കുന്ന ഉപകരണം എന്നിവ എടുത്താണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. രണ്ടു വളകൾ ഒരു അരഞ്ഞാണം അടക്കം നാലു പവൻ തൂക്കം വരുന്ന ആഭരണവും അലമാരയിൽ സൂക്ഷിച്ച 15,000 രൂപയും മോഷണം പോയതായി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.