CHANGARAMKULAMLocal news
ആദ്യാക്ഷരം കുറിച്ച് ഫത്ഹേ മുബാറക്


ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യ ചുവടു പ്രമേയത്തിൽ കല്ലൂർമ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്രസയിൽ ഫത്ഹേ മുബാറക് (മദ്രസ വിദ്യാരംഭം) സംഘടിപ്പിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയിഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡൻ്റ് എം പി കുഞ്ഞുവാപ്പു ഹാജി അധ്യക്ഷനായി. സദർ മുഅല്ലിം ഷമീർ അഹ്സനി പിഞ്ചു കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു. ഷക്കീർ അഹ്സനി കരേക്കാട്, പി പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. യൂസുഫ് മുസ്‌ലിയാർ, എം യാസിർ സഖാഫി, കെ വി റുഫ് വാൻ സഖാഫി, കെ മൊയ്തീൻ ഹാജി, പി പി സൈതു മുഹമ്മദ്, മണാളത്ത് ബാബു, ഹസനാർ തരിയത്ത്, മഹല്ല് ഭാരവാഹികൾ , രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു
