EDAPPALLocal news

പാലക്കൽ ഇബ്രാഹിം സാഹിബിന്റെ സ്മരണക്ക് രൂപീകരിച്ച ട്രസ്റ്റിന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി

എടപ്പാൾ :മുസ്ലിം ലീഗ് പാർട്ടിയുടെ എടപ്പാൾ പഞ്ചായത്തിലെ മുതിർന്ന നേതാവ് പരേതനായ പാലക്കൽ ഇബ്രാഹിം സാഹിബിന്റെ സ്മരണക്ക് രൂപീകരിച്ച ട്രസ്റ്റിന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് ട്രസ്റ്റ് പ്രവർത്തിക്കുക. ഫെബ്രുവരി 13 നാണ് നാടിന്റെ നൊമ്പരമായി ഇബ്രാഹിം വിട പറഞ്ഞത് . ചെറിയ പെരുന്നാൾ ദിനത്തിൽ തലമുണ്ടയിൽ നടന്ന ഇബ്രാഹിമിന്റെ അനുസ്മരണ സമ്മേളനത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനം തുടക്കമിട്ടത്. ആകർഷണീയമായ പെരുമാറ്റം കൊണ്ട് എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട നേതാവായിരുന്നു ഇബ്രാഹിം . എടപ്പാൾ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യ മായിരുന്ന ഇബ്രാഹിം പൊന്നാനി താലൂക്ക് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, എടപ്പാൾ പഞ്ചായത്ത് ജനറൽ സെക്രട്ടറി, ദുബായ് കെ.എം.സി.സി യുടെ മുൻനിര പ്രവർത്തകൻ തുടങ്ങിയ നിരവധി മേഘലകളിൽ സജീവമായിരുന്നു . മരണപ്പെടുന്ന സമയത്ത് വാർഡ് മുസ്ലിം ലീഗ് ട്രഷറർ ആയിരുന്നു. തലമുണ്ട, അങ്ങാടി വാർഡ് മുസ്ലിം ലീഗ് കമ്മറ്റികളാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. തലമുണ്ടയിൽ നടന്ന അനുസ്മരണ സമ്മേളനവും ട്രസ്റ്റ് രൂപീകരണവും മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അനുസ്മരണ പ്രഭാഷണം നടത്തി വി.കെ.എ മജീദ് അദ്ധ്യക്ഷനായി.ഹാരിസ്. ടി,കെ.വി ബാവ ,ജാബിർ മലബാരി, അബ്ദു റഹ്മാൻ മുസ്ലിയാർ,അഷറഫ് . ടി, അബ്ദുട്ടി .ടി , ഹസ്സർ . പി, അബ്ദുൾ കരീം , ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഷാമിൽ , സിയാദ് കെ.വി, മുഹമ്മദ് കുട്ടി എടപ്പാൾ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button