ദുബായ് : കോവിഡ് കാലഘട്ടത്തിനു ശേഷമുള്ള ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തന്നതിനും ഭാവി പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനും വേണ്ടി കൈരളി നെല്ലിശ്ശേരിയുടെ വാർഷിക ജനറൽ ബോഡിയും വിപുലമായ രീതിയിൽ ഇഫ്‌താർ മീറ്റും ദുബായ് അബുഹയിൽ മൈൽസെവെൻ റെസ്റ്റാറ്റാന്റിൽ വച്ച് നടന്നു.ടി എം നിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാര്യനിർവാഹക സമിതി അംഗം ഷനോജ് നെല്ലിശ്ശേരി വാർഷിക റിപ്പോർട്ട് അവതരിപിപ്പിച്ചു.മുതിർന്ന അംഗങ്ങളായ ഷാനവാസ് ,ഗഫൂർ ,ഫൈസൽ ,മുനീർ ,ജാബിർ , ജാസിം , ജിയാദ് എന്നിവർ സംസാരിച്ചു.