MALAPPURAM
ദുബായ് തീപിടിത്തം: മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
![](https://edappalnews.com/wp-content/uploads/2023/04/10-1081578-1.jpg)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230403-WA0088-1024x1024.jpg)
ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. ആറുമാസംമുമ്പാണ് നാട്ടിൽ വന്നുപോയത്. വിഷുദിനത്തിൽ റിജേഷിന്റെ മുറിയിൽ ദുബായിലെ ബന്ധുക്കൾ ഒത്തുകൂടാനിരുന്നതാണ്. പലർക്കും അവധി ലഭിക്കാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജെഷിയും ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം. ചന്തുവിന്റെയും രുഗ്മിണിയുടെയും മകനാണ് റിജേഷ്. സഹോദരങ്ങൾ: അജേഷ്, ധന്യ. കിഴിശേരി തൃപ്പനച്ചി കണ്ടമംഗലത്ത് കൃഷ്ണന്റെയും- സൗമിനിയുടെയും മകളാണ് ജെഷി. സഹോദരങ്ങൾ: മനോജ്, ഷൈജു
![](http://edappalnews.com/wp-content/uploads/2025/01/logo.png)