ചങ്ങരംകുളം : കാലം തന്നെയാണ് സത്യം ഒരുമയിലാണ് പെരുമ പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വനം ചെയ്ത റമളാൻ ക്യാമ്പയിൻ ‘ഇത്തിഹാദെ ഉമ്മത്ത് ‘ ആലംകോട് പഞ്ചായത്തിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷബീർ മാങ്കുളം അധ്യക്ഷനായി.ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ സി ശിഹാബ് പുറങ് പ്രമേയ ഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ, മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് പി പി യൂസഫലി, ജനറൽ സെക്രെട്ടറി സി എം യുസഫ് എന്നിവർ സംസാരിച്ചു. നേരത്തെ പന്താവൂർ,പെരുമുക്ക് കമ്മിറ്റികളുടെ നേതൃത്വതിൽ അതാത് യൂണിറ്റുകളിലും ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു മത സംഘടനകള പ്രതിനിധീകരിച്ച് വിവിധ നേതാക്കൾ പങ്കെടുത്തു.