Uncategorized

സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അവഹേളിച്ച് പെൺകുട്ടികൾ; കേസെടുത്ത് പൊലീസ്

സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ വീഡിയോയാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്.സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് തെറ്റായ വരികൾ ഉപയോഗിച്ച് പെൺകുട്ടികൾ ദേശീയഗാനം ആലപിക്കുന്നതാണ് വൈറലായ വീഡിയോ. ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള ശ്രമത്തിലാണ് ഇവർ. എന്നാൽ ഇരുവർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അത്രായി ഹാൽദർ ലാൽബസാർ സൈബർ സെല്ലിലും ബാരക്പൂർ കമ്മീഷണറേറ്റിലും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button