പൊന്നാനി: റംസാൻ മാസം ആരംഭിച്ചതോടെ പൊന്നാനി കർമ്മ റോഡിൽ വൻ തിരക്ക് വൈകുന്നേരങ്ങളിലാണ് ആളുകൾ കർമ്മ കാണാനായി എത്തുന്നത്. ഉല്ലാസ ബോട്ടും, ഉപ്പിലിട്ടത് വിൽക്കുന്ന കടകളും, ചായകടകളും മറ്റുമെല്ലാം തന്നെ ആളുകളെ കൊണ്ട് നിറഞ്ഞു കവിയുകയാണ്.വൈകുന്നേരം അഞ്ച് മണിയോടെ എത്തുന്ന കുടുംബങ്ങൾ നോമ്പുതുറയും കഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെയാണ് കർമ്മ വിടുന്നത്. കർമ്മയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധദ്ധിച്ചതോടെ പൊന്നാനി അങ്ങാടിയിലും, നരിപറമ്പിലും രാത്രിയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. കൂടാതെ സൊറ പറഞ്ഞിരിക്കാൻ നിരവധി ആളുകളാണ് രാത്രി സമയങ്ങളിൽ എത്തുന്നത്. പുലർച്ച മൂന്നു മണി വരെ ഫാമിലിയുടെയും യുവാക്കളുടെയും സന്ദർശനം ഇവിടെയുണ്ട്.