KERALALocal news
ഗുരുവായൂരിൽ കല്യാണം; സത്കാരത്തിന് പകരം നോമ്പുതുറ
മൂവാറ്റുപുഴ സ്വദേശികളാണ് രാജിമോളും സുരേഷ്ബാബുവും. രാമശ്ശേരി എ.എം.എൽ.പി. സ്കൂൾ അധ്യാപകനാണ് ശ്യാംസുരേഷ്. ഒട്ടേറേ മുസ്ലിം സുഹൃത്തുക്കളുള്ള ഇവർക്ക് സത്കാരത്തിൽ അവരെ പങ്കെടുപ്പിക്കാൻ കഴിയാത്തത് വിഷമമുണ്ടാക്കിയിരുന്നു. അതിനാലാണ് സത്കാരത്തിന് പകരം നോമ്പുതുറയാക്കിയത്. അപ്പോൾ വ്രതമനുഷ്ഠിച്ചവർക്കെല്ലാം പങ്കെടുക്കാനായി.
കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ശ്യാംസുരേഷിന്റെയും പുൽപ്പറ്റ വൈഷ്ണവി നിലയത്തിൽ സന്തോഷ്-മിനി ദമ്പതിമാരുടെ മകൾ വൈഷ്ണവിയുടെയും വിവാഹം. ഞായറാഴ്ച വാരണാക്കര റെഡ്റോസ് കൺവെൻഷൻ സെന്ററിലാണ് നോമ്പുതുറ സംഘടിപ്പിച്ചത്.