തറാവീഹ് നിസ്കാരത്തിനിടെ പൂച്ചയുടെ കുസൃതി; ഇമാമിനെ ആദരിച്ച് അൾജീരിയ
April 9, 2023
റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിൻ്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ വൈറലായിരുന്നു. പൂച്ച ദേഹത്തേക്ക് കയറി തോളിലിരുന്ന് മുഖമുരുമിയിട്ടും നിസ്കാരം തുടർന്ന ഇമാമിനെത്തേടി ഇപ്പോൾ അൾജീരിയൻ സർക്കാരിൻ്റെ ആദരം എത്തിയിരിക്കുകയാണ്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത് എന്ന് സർക്കാർ അധികൃതർ അറിയിച്ചു. അൾജീരിയയിലെ അരീരീജ് നഗരത്തിലുള്ള അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.