EDAPPALLocal news

പൊൽപ്പാക്കര പത്മനാഭൻ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

എടപ്പാൾ: മേഖലയിലും സമീപ പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയോടൊപ്പം പ്രവർത്തിച്ച പൊൽപ്പാക്കര പത്മനാഭൻ്റെ ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി സിപിഐ എം എടപ്പാൾ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംശകച്ചേരിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ കമ്മിറ്റിയംഗം കെ പ്രഭാകരൻ അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, അഡ്വ. പി പി മോഹൻദാസ്, വി വി കുഞ്ഞുമുഹമ്മദ്, ഇ വി മോഹനൻ, എ സിദ്ധീഖ്, സി വി സുബൈദ എന്നിവർ സംസാരിച്ചു. അഡ്വ. കെ വിജയൻ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button