EDAPPALLocal news
കമ്മ്യൂണിസ്റ്റ് നേതാവ് മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു



കുട്ടിക്കാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നെഞ്ചോട് ചേർത്ത് വെച്ച മുഹമ്മദ് കുട്ടിക്ക പാർട്ടിയിലെ മുതിർന്നവരുടെ പിന്നാലെ ഉറച്ച കമ്മ്യൂണിസ്റ്റ് കാരനായി നില കൊണ്ടു.ഇടതുപക്ഷത്തി നോടു ചേർന്ന് നടക്കാൻ തുടങ്ങിയ സഖാവ് പതിനെട്ടാം വയസ്സിൽ വിവാഹിതനായത്. അന്നത്തെ അംശക്കച്ചേരിയിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് വി.കെ. അബ്ദുവിന്റെ കൂടെയായിരുന്നു മുഹമ്മദ് കുട്ടിയുടെ പാർട്ടി പ്രവർത്തനം . പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുഹൃത്തിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായില്ല എന്ന കാരണത്താൽ ചില അഭിപ്രായ വിത്യാസങ്ങളുണ്ടായി മുഹമ്മദ്കുട്ടിക്ക 1995 ൽ പാർട്ടി വിട്ടു.
ചുമട്ടുതൊഴിലാളി സംഘത്തിൽ നിന്നും അദ്ധേഹം ഒഴിവായി.പിന്നീട് മുഹമ്മദ്കുട്ടിക്ക സി.എം. പിയിൽ ചേർന്ന് പ്രവർത്തിച്ച് അതിന്റെ പ്രചാരകനായി. ഇ. അഹമ്മദ് സാഹിബ് ഉൾപ്പെടെ മുസ്ലിം ലീഗ് നേതാക്കൾക്ക് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാൻ മുഹമ്മദ് കുട്ടിക്ക അന്ന് മുൻ നിരയിലുണ്ടായിരുന്നു. തന്റെ സ്ക്കൂട്ടറിൽ സി.പി.എംപിയുടെ കൊടിയും കോണിയും വരച്ച് തെരഞ്ഞെടുപ്പ് കാലത്ത് അദ്ധേഹം സജീവമായി ഉണ്ടാവും.
യു .ഡി .എഫ് പൊതുയോഗങ്ങളിൽ രണ്ട് വാക്ക് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ മുഹമ്മദ് കുട്ടി പാഴാക്കാറില്ല. തിരഞ്ഞെടുപ്പ് കാലങ്ങളിൽ സഖാവ് വീടുകൾ കയറി വോട്ടു അഭ്യാർത്ഥിക്കാനും വോട്ട് ചെയ്യിപ്പിക്കാനും മുൻപന്തിയിലാ യിരുന്നു സഖാവ്.സ്വന്തം കാര്യം മറന്ന് രാവും പകലും നാടിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച സഖാവ് മുഹമ്മദ്കുട്ടിക്ക
ആരെയും അത്ഭുതപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു കൊച്ചു കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ സഖാവ് മുഹമ്മദ്കുട്ടിക്കയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
രാഷ്ട്രീയം പറയുന്നതിൽ സഖാവിന്റെ രുപ ഭാവങ്ങളും ശൈലിയും ഒന്ന് വേറെ തന്നയാണ് ഒറ്റക്ക് നിന്ന് പോരാടുന്ന ഒരു പ്രത്യേക രാഷ്ട്രീയക്കാരനായിരുന്നു സഖാവ് മുഹമ്മദ്കുട്ടിക്ക. ഇ.ടി മുഹമ്മദ് ബഷീർ എം.പി, സി.പി ജോൺ , കൃഷ്ണൻ കോട്ടുമല, ഇബ്രാഹിം മുതൂർ എന്നിവർ മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി . അങ്ങാടിയിൽ അനുശോചന യോഗവും മൗന ജാഥയും നടന്നു.
ഇ. പ്രകാശ് അദ്ധ്യക്ഷനായി സി.രവീന്ദ്രൻ ,കെ . വിജയൻ ,റഫീഖ് പിലാക്കൽ, സുരേഷ് പൊൽപ്പാക്കര , വി.കെ.എ മജീദ്, റഫീഖ് എടപ്പാൾ, എം.കെ ഗഫൂർ ,ഇ.പി വേലായുധൻ, ജാഫർ നസീബ്, നാസർ എന്നിവർ സംസാരിച്ചു.
