CHANGARAMKULAMLocal news
ഫുട്ബോള്‍ രംഗത്ത് വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് ഫുട്ബോള്‍ ജേഴ്സി വിതരണം ചെയ്തു


ചങ്ങരംകുളം : ഫുട്ബോൾ രംഗത്ത് വളർന്ന് വരുന്ന കുട്ടികൾക്ക് കേക്ക് വേൾഡ് വളയംകുളവും ടീംസ് താടിപ്പടി വാട്ട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ജേഴ്സിയും ഫുട്ബോളും വിതരണം ചെയ്തു.കുട്ടികളില്‍ ഫുട്ബോള്‍ വളര്‍ത്തുന്നതിന് വേണ്ടി അവധിക്കാല കോച്ചിംഗ് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ടീംസ് താടിപ്പടി മെമ്പര്‍മാര്‍ പറഞ്ഞു . മെമ്പർമാരായ ലത്തീഫ് ,ഇബ്രു ,നൗഷാദ് ഇർഷാദ് ,റിഹാസ് സുധീഷ് , അബ്ബാസ് കേക്ക് വേൾഡ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
