Local newsPONNANI

സൈറൺ മുഴങ്ങും, നോമ്പുനേരത്ത്…

പൊന്നാനി: നോമ്പുനേരങ്ങൾ പൊന്നാനിക്കാരെ അറിയിക്കാൻ സൈറൺ മുഴക്കി നഗരസഭ. നാളുകളേറേയായി മിണ്ടാതിരുന്ന സൈറൺ ഈ റംസാൻ കാലത്ത് വീണ്ടും ശബ്ദിച്ചുതുടങ്ങി. 1964-ലാണ് സമയമറിയിക്കാനായി പൊന്നാനിയിൽ സൈറൺ സ്ഥാപിച്ചത്. കോടതിപ്പടിക്ക്‌ സമീപത്തെ പഞ്ചായത്ത് ഓഫീസിൽനിന്നായിരുന്നു സൈറൺ മുഴക്കം പൊന്നാനിക്കാരുടെ കാതുകളിലെത്തിയിരുന്നത്.

ഓഫീസുള്ള ദിവസങ്ങളിൽ രാവിലെ 9.30-നും ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് അഞ്ചിനും സൈറൺ ശബ്ദിച്ചിരുന്നു. പള്ളികളിൽ മൈക്ക് വ്യാപകമാകുന്നതിനു മുൻപ് സൈറൺ മുഴക്കം കേട്ടാണ് നോമ്പുകാലത്ത് സമയമറിയിച്ചിരുന്നത്.നഗരസഭയായതോടെ കെട്ടിടം ബസ്‌സ്റ്റാൻഡിന് സമീപത്തേക്കു മാറ്റി. തകരാറിലായതിനെത്തുടർന്ന് സൈറൺ കുറേയായി ശബ്ദിച്ചിരുന്നില്ല. അറ്റകുറ്റപ്പണി നടത്തി ഈ നോമ്പുകാലത്ത് വീണ്ടും പ്രവർത്തിപ്പിച്ചിരിക്കുകയാണ് നഗരസഭാധികൃതർ.

നോമ്പു പ്രമാണിച്ച് അത്താഴത്തിനായി രാവിലെ മൂന്നിനും വൈകീട്ട് നോമ്പുതുറയുടെ സമയത്തും സൈറൺ മുഴങ്ങും. സൈറൺ പ്രവർത്തിപ്പിക്കുന്നതിനായി ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൈറൺ സ്വിച്ച്ഓൺ കർമം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button