EDAPPALLocal news
പഠനോത്സവം സംഘടിപ്പിച്ചു


എടപ്പാൾ : കാലടി വിദ്യാപീഠം യു പി സ്കൂൾ കാലടി പഞ്ചായത്ത് തല പഠനോത്സവം കോലത്രയിൽ പി ടി എ പ്രസിഡണ്ട് ഗണേഷ് കോലത്രയുടെ അദ്ധ്യക്ഷതയിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലാം തിരുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ കെ അബ്ദുൾ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി ബാബു, കെ.കെ അപ്പു, പി.പി ലക്ഷ്മണൻ, എ അബ്ദുൾ റഷീദ്, പി.പി സുബീന ടീച്ചർ, എം ടി എ പ്രസിഡണ്ട് ഷൈനി, സാവിത്രി ടീച്ചർ, മനോജ് മാഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഗിരീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു. കുട്ടികൾ തയ്യാറക്കിയ മാഗസിനുകൾ ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും തുടർന്നുണ്ടായ കലാവിരുന്നും ശ്രദ്ധേയമായി.
