EDAPPAL
സിപി എൻ യുപി സ്കൂൾ പഠനോത്സവം നടത്തി


എടപ്പാൾ: ഈ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി വട്ടംകുളം സിപി എൻ യു പി സ്കൂളിൽ പഠനോത്സവം നടത്തി. ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നേടിയ മികവുകൾ വേദിയിൽ അവതരിപ്പിച്ചു .പഠനത്തി ന്റെ ഭാഗമായി ക്ലാസുകളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനം നടന്നു. ലഘുനാടകം, പ്രസംഗങ്ങൾ, പതിപ്പുകൾ, പഠനോപകരണങ്ങളുടെ പ്രദർശനങ്ങൾ എന്നിവയും നടന്നു. പരിപാടിയുടെ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ലളിത സി സ്വാഗതം പറഞ്ഞു. പതിപ്പുകളുടെ പ്രകാശനം ഏട്ടൻ ശുകപുരം നിർവഹിച്ചു .അനീഷ് വിപി, മുഹമ്മദലി ,സതീഷ് കുറുപ്പ്, രാജേഷ് ,സിൽജി ജോസ്, ജസ്നരമേഷ് എന്നിവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു
