ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി’; ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി


മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റുന്നു. ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. മമ്മൂട്ടി കമ്പനിയുടെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
തങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിർമാണ കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.പോസ്റ്റിന്റെ പൂർണ്ണരൂപം.
‘സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ അപ്ഡേറ്റുകൾക്കായി ഇവിടം സന്ദർശിക്കുക.
ജോസ്‌മോൻ വാഴയിൽ എന്ന വ്യക്തി സിനിമാ ചർച്ചാ ഗ്രൂപ്പിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.
