PONNANI
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) ഏറനാട് ബ്രാഞ്ചും മലബാർ ഡെന്റൽ കോളേജ് OMFS ഡിപ്പാർട്മെന്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെൻ്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കോളേജിലെ വിദ്യാർഥികളും അദ്ധ്യാപകരുമായി 70 പേർ രജിസ്റ്റര്‍ ചെയ്യുകയും 35 പേർ രക്തദാനം നിർവഹിക്കുകയും ചെയ്‌തു. മലബാർ ഡെൻ്റൽ കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് മേധാവികളായ ഡോ. സഹീർ, ഡോ. ബാലകൃഷ്ണ,
ഇന്ത്യന്‍ ഡെൻ്റെൽ അസോസിയേഷന്‍ അംഗങ്ങളായ ഡോ.അഫ്സ, ഡോ.രഹന, ഡോ.ഷിംറീൻ, ഡോ.മജീദ, ഡോ.തൗസിഫ്, ഡോ. നബീഹ്, ഡോ. അജ്മൽ, ബി ഡി കെ കോർഡിനേറ്റർമാരായ ഹിജാസ് മാറഞ്ചേരി, അലി ചേക്കോട്, സുജിത്ത് പൊൽപ്പാക്കര, എയ്ഞ്ചൽസ് വിങ് കോർഡിനേറ്റർമാരായ ഗ്രീന, വിനയ എന്നിവരുംചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി.
