CHANGARAMKULAMLocal news
ചങ്ങരംകുളം പന്താവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ആശുപത്രിലേക്ക് കൊണ്ട് വന്ന ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരനും ഗുരുത പരിക്ക്

ചങ്ങരംകുളം:പന്താവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിലേക്ക് കൊണ്ട് വന്ന ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരനും
ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച വൈകിയിട്ട് 7 മണിയോടെയാണ് അപകടം.പന്താവൂർ പാലത്തിന് സമീപത്ത് വച്ച് കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാർ ബൈക്കിലിടിച്ചാണ് മാറഞ്ചേരി പനമ്പാട് അലപ്പുക്കാട്ടിൽ രമേഷ് (50) രമേഷിന്റെ അമ്മ യശോദ(72) എന്നിവർക്ക് പരിക്കേറ്റത്.പരിക്കേറ്റ്റരെവ ചങ്ങരംകുളത്തെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രമേഷിനെയും യശോദയെയും പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും വേണുഗോപാലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
