EDAPPAL
മലപ്പുറം ജില്ലാ ട്രോമകെയർ അന്തേ വാസികൾക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു


എടപ്പാൾ:പൊന്നാനി താലൂക് ട്രോമകെയർ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഉമ്മറിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ എടപ്പാളിലെ സഹായിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ചടങ്ങിൽ അന്തേ വാസികൾക്ക് ഭക്ഷണവും വസ്ത്രവും
വിതരണം ചെയ്തു ചടങ്ങിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി പി മോഹൻദാസ് നിർവഹിച്ചു.എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കെഎം മുഖ്യപ്രഭാഷണം നടത്തി.ട്രോമ കെയർ പൊന്നാനി യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ബാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രോമ കെയർ പൊന്നാനി താലൂക് വൈസ് പ്രസിഡന്റ് സലാം പോത്തനൂർ,എടപ്പാൾ സഹായി പ്രസിഡന്റ് ശബരി വേലപ്,ട്രോമകെയർ പൊന്നാനി യൂണിറ്റ് കോഡി നേറ്റർ അഷ്കർ പിവി യൂസഫ് പിവി അലി എംഎസ് എന്നിവർ സംസാരിച്ചു













