EDAPPALLocal news
തവനൂർ കടകശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

25 പവന്‍ കവര്‍ന്നതായി സംശയം തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന
മലപ്പുറം: ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധിക വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. തവനൂർ കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലായിരുന്നു.
മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ സംഭവമാണ് ഇത്. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയില്‍ മറ്റൊരു സ്ത്രീയുംകൊല്ലപ്പെട്ടിരുന്നു. ആശങ്കയിലാണ് പ്രദേശവാസികൾ
