EDAPPAL
കുമരനല്ലുർ ജി എൽ പി സ്കൂളിൽ ഏകദിന പഠന ക്യാമ്പ് നടന്നു


എടപ്പാൾ: കുമരനെല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നടന്ന ഏകദിന പഠന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷറഫുദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി.ദേവരാജ് അധ്യക്ഷനായി. എ.ഇ.ഒ. ശ്രീ സിദ്ധിഖ് മാസ്റ്റർ ,PTA അംഗം ശ്രീ ഗോപി തുടങ്ങിയവർ സംസാരിച്ചു. ലിറ്റി മോൾ ടീച്ചർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു തോംസൺ മാസ്റ്റർ, ജയശ്രീ ടീച്ചർ, ഷാജി അരിക്കാട് , മുഹമ്മദ് അസീസ് തുടങ്ങിയവർ വിവിധ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ ശ്രീ.ഷാജാറാം മാസ്റ്റർ മുഖ്യാതിഥിയായി.
