CHANGARAMKULAM
നോക്കുകുത്തിയായി ചങ്ങരംകുളത്തെ പഞ്ചിംഗ് സ്റ്റേഷൻ

ചങ്ങരംകുളം: നോക്കുകുത്തിയായി സംസ്ഥാന പാതയിലെ ചങ്ങരംകുളത്തെ പഞ്ചിംഗ് സ്റ്റേഷൻ. തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിലോടുന്ന ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും മത്സര ഓട്ടത്തിന് തടയിടാനും സമയക്രമം പാലിക്കുന്നതിനുമായി ആരംഭിച്ച സംവിധാനമാണ് വർഷങ്ങളായി പ്രവർത്തന രഹിതമായിട്ട്. ഒരു ഘട്ടത്തിൽ പുനസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നങ്കിലും മാറ്റമുണ്ടായില്ല. ചില സമയങ്ങളിൽ സംഘടനകളും ക്ലബ്ബുകളും ശുചീകരണ പ്രവൃത്തി നടത്തിയിരുന്നങ്കിലും പിന്നീട് അവരും കയ്യൊഴിഞ്ഞ നിലപാടാണ് തുടരുന്നത്.
