CHANGARAMKULAM

ചങ്ങരംകുളം മൂക്കുതലയിൽ മുൻ ബാങ്ക് ജീവനക്കാരൻ വീടിനകത്ത് തൂങ്ങിമരിച്ചു

ചങ്ങരംകുളം:മൂക്കുതലയിൽ മുൻ ബാങ്ക് ജീവനക്കാരൻ വീടിനകത്ത് തൂങ്ങിമരിച്ചു.മൂക്കുതല പിടാവനൂരിൽ താമസിക്കുന്ന ചിറ്റൂർ നളിനിയുടെ ഭർത്താവ് തുവാനയിൽ ശിവദാസൻ(62) ആണ് മരിച്ചത്.വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം.വീടിനകത്ത് റൂമിൽ കയറി വാതിലടച്ച ശിവദാസൻ ഏറെ നേരം കഴിഞ്ഞ് വാതിൽ തുറക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.ഫെഡറൽ ബാങ്കിൽ മുൻ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.മകൾ ഗായത്രി.മരുമകൻ വിനോദ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button