പൊന്നാനിയിൽ ഭക്ഷ്യമേള തുടങ്ങി
പൊന്നാനി : രുചിക്കൂട്ടുതുറന്ന് പൊന്നാനിയിൽ ഭക്ഷ്യമേള. കുടുംബശ്രീ ജില്ലാ മിഷനും പൊന്നാനി നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള നോർക്ക റൂട്സ് ഉപാധ്യക്ഷൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈവ് കിച്ചൺ, വിപണന കൗണ്ടറുകൾ, കുടുംബശ്രീ പ്രവർത്തകർക്കായുള്ള പാചക കലാമത്സരങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടക്കും. മേളയിൽ 10 ലൈവ് കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. 12 വിപണന സ്റ്റാളുകളും സജീവമാണ്.
മേളയുടെ ഭാഗമായി ഇന്നലെ എവി ഹൈസ്കൂൾ പരിസരത്തുനിന്നും വിളംബര ജാഥ നടന്നു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ആധ്യക്ഷ്യം വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത്, രജീഷ് ഉൗപ്പാല, ഷീന സുദേശൻ, ടി.മുഹമ്മദ് ബഷീർ, അബ്ദുൽ അസീസ്, കവിതാ ബാലു, കെ.ഗിരീഷ് കുമാർ, സി.പി.മുഹമ്മദ് കുഞ്ഞി, നഗരസഭാ സെക്രട്ടറി എസ്.സജിറൂൻ, എം.ധന്യ, ആയിഷാബി, പി.പ്രീത, ആർ.വി.ഫൗസിയ എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് വാമൊഴി ഫോക് മ്യൂസിക് ബാന്റിന്‍റെ നാടന്‍പാട്ടുകള്‍ അരങ്ങേറി.