EDAPPAL
എടപ്പാളിലെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിൽ


എടപ്പാൾ: ക്ഷേത്രത്തിൽനിന്ന് തൂക്കുവിളക്കും മണികളും അടക്കമുള്ള പൂജസാമഗ്രികൾ കവർച്ച ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.ചങ്ങരംകുളം നന്നംമുക്ക് താമസിക്കുന്ന പുതിയേടത്ത് ലത്തീഫ് (38), തൃശൂർ പുത്തൂർ സ്വദേശി ചെമ്മാനി വിഷ്ണു (31) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.
ശനിയാഴ്ച പുലർച്ചയാണ് എടപ്പാൾ ത്രിപുരാനന്ദര ക്ഷേത്രത്തിലെ പൂജസാമഗ്രികൾ മോഷ്ടിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ സംഘത്തെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ചങ്ങരംകുളം എസ്.ഐ ബാബു ജോർജ്, സി.പി.ഒ രാജേഷ്, ജെറോം, സീനിയർ സി.പി.ഒ ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
