MARANCHERY
സംസ്ഥാന പാരഗെയിംസിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ ജാഫറിന് മാറഞ്ചേരി വ്യാപാരി വ്യവസായിയുടെ ആദരം
മറഞ്ചേരി: സംസ്ഥാന പാരഗെയിംസിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ
യുവ വ്യാപാരി
കുരിക്കൾ പറമ്പിൽ ജാഫറിന്
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് യൂത്ത് വിംഗ് കമ്മറ്റി
അനുമോദിച്ചു.
മാറഞ്ചേരി വ്യാപാര ഭവനിൽ നടന്ന പരുപാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ വി.കെ നജ്മുദ്ധീൻ ഉപഹാരം നൽകി. യൂത്ത് വിംഗ് പ്രസിഡന്റ് ബഷീർ സൺഡേ മീഡിയ അധ്യക്ഷത വഹിച്ചു, മെമ്പർ സുലൈഖ റസാഖ് വനിത വിംഗ് പ്രസിഡന്റ് ആരിഫ, ട്രഷറർ നെൽജോ നീലങ്കാവിൽ ,റീജ, ഫൈസൽ വി.കെ എ , ബാബു , ഖാദർ ഏനു , ബഷീർ സിൽവർ, റീന ആന്റണി, അഷ്റഫ് , ഷറഫുദ്ധീൻ മോഡേൺ ടയർ , സുബൈർ കല്പക, റസീന ഹബീബ് തുടങ്ങിയവർ ആശംസ പ്രസംഗം നിർവ്വഹിച്ചു. യൂത്ത് വിംഗ് സെക്രട്ടറി ശരീഫ് സലാല സ്വാഗതവും ട്രഷറർ അബ്ദുൾ ബാസിത്ത് പി പി നന്ദി പ്രസംഗവും നിർവ്വഹിച്ചു.