EDAPPAL
കുമരനെല്ലൂർ സ്പോട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള ഫുട്ബോൾ മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാകും
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-27-06-49-46-401_com.miui_.notes_.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230119-WA0146-1024x1024.jpg)
കുമരനെല്ലൂർ: കുമരനെല്ലൂർ സ്പോട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള ഫുട്ബോൾ മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം ജനുവരി 27 വെള്ളിയാഴ്ച രാത്രി 7.30 ന് പട്ടാമ്പി തഹസിൽദാർ ടി.പി കിഷോർ ഉദ്ഘാടനം ചെയ്യും. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, തൃത്താല സബ് ഇൻസ്പെക്ടർ എന്നിവർ മുഖ്യാതിഥികൾ ആകും. സൽമാൻ കുറ്റിക്കാട് കിക്കോഫ് നിർവഹിക്കും. കുമരനെല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ 3000 പേർക്ക് കളി കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയം ഗ്രീൻ പ്രോട്ടോകോൾ പ്രകാരം ഒരുക്കിയിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. എടപ്പാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അലി കുമാരനെല്ലൂർ, വേണു ഗോവിന്ദൻ, ഹംസ കോമത്ത്, ഷമീർ കെ.കെ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)