CHANGARAMKULAM
ജി എം യുപി സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
എടപ്പാൾ : വിവിധ പരിപാടികളോടെ എടപ്പാൾ ജി എം യുപി സ്കൂളിൽ എഴുപത്തി നാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സീനിയർ അധ്യാപിക രമണി ടീച്ചർ സ്വാഗതം പറഞ്ഞു.പിടിഎ എക്സിക്യൂട്ടീവ് അംഗം ആശ അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. പി. സാവിത്രി പതാക ഉയർത്തി.ബിപിസി ബിനീഷ് ,ദിനേശൻ ടി പി, ബിന്ദു. വി. ശാന്തകുമാരി, അഭിനി , രമ്യ എന്നിവർ ആശംസകൾ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഫായിദ നന്ദി പറഞ്ഞു. പ്രസംഗ മത്സരം, ദേശഭക്തി ഗാനാലാപനം, എന്നി പരിപാടികൾക്ക് നടത്തി.