NATIONAL

മൊബൈൽ ആസക്തി, ലൈംഗീക ചൂഷണം,സൈബർ ഭീഷണി; കുട്ടികള്‍ക്ക് വേണം ഓണ്‍ലൈന്‍ പരിരക്ഷ; ചൈല്‍ഡ്‌ലൈന്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ..!

കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍.   ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍ ഫോണ്‍ ആസക്തി, വേദനിപ്പിക്കുന്ന/ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ചൈല്‍ഡ് ലൈന്‍ നല്‍കുന്നത്. സൈബര്‍ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം ആവശ്യമാണ്. വേദനിപ്പിക്കുന്ന അല്ലങ്കിൽ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിന്  ചൈല്‍ഡ് ലൈന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

*നിർദ്ദേശങ്ങൾ;*
♦️ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലും ഗെയിമുകളിലും കുട്ടികളുടെ പ്രവര്‍ത്തനം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതിനായി പുതിയ ഗെയിമുകളിലും അപ്ലിക്കേഷനുകളിലും നിങ്ങളുടെ കുട്ടിയുമായി സമയം ചെലവഴിക്കണം.

♦️ കുട്ടികള്‍ ടി.വിയിലും മൊബൈലിലും എന്ത് കാണുന്നുവെന്നും അവ  പ്രായത്തിനനുയോജ്യമായവയാണോയെന്നും നിരീക്ഷിക്കണം.

♦️ രക്ഷാകര്‍തൃ നിയന്ത്രണങ്ങളും, സ്വകാര്യതാ നിയന്ത്രണങ്ങളും, ചൈല്‍ഡ് സേഫ്റ്റി സംവിധാനങ്ങളും ഉപയോഗിക്കണം.

♦️ കുട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ഓരോ ദിവസവും എത്രനേരം എന്ന രീതിയില്‍ പരിധി നിശ്ചയിക്കണം.

♦️ അടച്ചിട്ട മുറികളിലോ അസമയത്തോ ഒളിച്ചും പതുങ്ങിയുമുള്ള കുട്ടികളുടെ ഫോണ്‍ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തണം.

♦️ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കുട്ടിയോട് സംസാരിക്കണം.

♦️ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

♦️ കുട്ടിക്ക് ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി എപ്പോള്‍, എങ്ങനെ സംവദിക്കാമെന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.

♦️ മുതിര്‍ന്നവര്‍ ഉപയോഗിച്ചതോ ഉപയോഗിക്കുന്നതോ ആയ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സ്വകാര്യ / നഗ്‌നതാ ഉള്ളടക്കമുള്ള സന്ദേശങ്ങളോ ഫോട്ടോ/ വീഡിയോകളോ  ഇല്ലെന്ന് ഉറപ്പുവരുത്തണം.

♦️ കുട്ടിക്ക് ഓണ്‍ലൈന്‍ ഉപയോഗവുമായി എന്തെങ്കിലും പ്രയാസങ്ങളോ അസ്വസ്ഥതകളോ നേരിട്ടാല്‍  അവ നിങ്ങളുമായോ വിശ്വസ്തനായ ഒരു മുതിര്‍ന്ന വ്യക്തിയുമായോ  പങ്കുവെക്കാന്‍  പ്രോത്സാഹിപ്പിക്കണം.

♦️ കാലഘട്ടത്തിന്റെ വ്യത്യാസം മനസിലാക്കി സംയമനത്തോടെ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ആവശ്യമെങ്കില്‍ കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന്ന് മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടണം.
കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ഭീഷണികളും ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ചൈല്‍ഡ്‌ലൈനിലോ പൊലീസിലോ അറിയിക്കാം. 0483 2730738, 0483 2730739 (ചൈല്‍ഡ് ലൈന്‍)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button