CHANGARAMKULAMLocal news
കണ്ണേങ്കാവ് പൂരം പെയ്തിറങ്ങി


എടപ്പാൾ: താളലയവിന്യാസങ്ങളോടെ കണ്ണേങ്കാവ് പൂരം പെയ്തിറങ്ങി. വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന പറവെപ്പിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു. വിവിധയിനം ധാന്യങ്ങൾകൊണ്ടും ശർക്കര കർപ്പൂരം അവിൽ മലർ പുഷ്പങ്ങൾ, കുങ്കുമം തുടങ്ങിയ ഇനങ്ങൾ കൊണ്ട് ഭക്തർ പറ നിറച്ച് മനം നിറച്ചു. തുടർന്ന് ഉച്ചയ്ക്ക് മേലേക്കാവിൽ നിന്ന് എഴുന്നൊള്ളിപ്പും നടന്നു. സമീപ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് കരിങ്കാളികൾ ക്ഷേത്രത്തിലേക്ക് എത്തി. വിവിധ ദേശവരവുകളും ഉണ്ടായി. ദീപാരാധനയ്ക്ക് ശേഷം നടന്ന വെടിക്കെട്ടോടെ പകൽ പൂരത്തിന് സമാപനമായി.













