CHANGARAMKULAM
പെരുമണ്ണൂരിന് അഭിമാനമായ പ്രാർത്ഥന ഉദയനെ അനുമോദിച്ചു


ചാലിശ്ശേരി:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ സംസ്കൃതം ഉപന്യാസ രചന മൽസരത്തിൽ എ ഗ്രേഡ് നേടിയ പെരിങ്ങോട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയും പെരുമണ്ണൂർ സ്വദേശിയുമായ പ്രാർത്ഥന ഉദയന് പെരുമണ്ണൂർ യുവധാര ക്ലബ് ആദരിച്ചു പഠന – പാഠ്യേതര വിഷയങ്ങളിൽ സ്കൂളിൽ മികച്ച വിദ്യാർത്ഥിയായ പ്രാർത്ഥന പെരുമണ്ണൂർ ഉദ്യാനത്തിൽ തൃത്താല പോലീസ് ഓഫീസർ ഉദയന്റേയും, പെരിങ്ങോട് ഹൈസ്കൂൾ അദ്ധ്യാപിക പ്രിയയുടേയും മകളാണ്.
ചടങ്ങിൽ വാർഡ് മെമ്പർ സരിത വിജയൻ, വേണു കുറുപ്പത്ത്, ബാലൻ, ക്ലബ്ബ് ഭാരവാഹികളായ റാഷി, റാഫി ശുഹൈബ് ഷാമിൽ റബ്ബി എന്നിവർ നേതൃത്വം നൽകി
