വട്ടംകുളം പഞ്ചായത്ത് തല വിദ്യാരംഗം കലാ സാഹിത്യവേദി സർഗോത്സവം സംഘടിപ്പിച്ചു


എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എൽപി വിഭാഗം സ്കൂൾ കുട്ടികളെ അഭിനയം, ചിത്ര രചന, തുടങ്ങിയ കലാവാസനകളുള്ള വ്യത്യസ്ത അഭിരുചി കളുള്ള വിദ്യാർത്ഥികളുടെ കഴിവുകളെ വളർത്തികൊണ്ടുവരുന്നതിനായി സർഗോത്സവം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ പ്രിയ ടീച്ചർ സ്വാഗതം പറഞ്ഞു.എംഎ നജീബ് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു.മൻസൂർ മരയങ്ങാട്ട് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
നാസർ എടപ്പാൾ (എഇഒ)ബിആർസി കോർഡിനേറ്റർ
സിന്ധു ടീച്ചർ,നിസാർ,സുബീന ടീച്ചർ,ബിന്ദുമോൾ പദ്മ ടീച്ചർ (മെമ്പർ )എന്നിവർ ആശംസകൾ നേർന്നു രാജേഷ് മാസ്റ്റർ ക്ലാസ്സെടുത്തു,ചിത്ര രചന -അനീഷ് വട്ടാകുളം, കഥ, കവിത വിജയ ടീച്ചർ എന്നിവർ ക്ലാസുകൾകു നേതൃത്വം നൽകി,കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.രജനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
