CHANGARAMKULAM

പട്ടിശ്ശേരിയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ചാലിശ്ശേരി :ചാലിശ്ശേരി പഞ്ചായത്തിലെ പടിഞ്ഞാറേ പട്ടിശ്ശേരിയിൽ എസ് വൈ എസ് സാന്ത്വനം തൃത്താല സോൺ നിർമ്മിച്ച കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുടിവെള്ളത്തിന് വളരെയധികം ക്ഷാമം നേരിടുന്ന പ്രദേശമാണ് പടിഞ്ഞാറെ പട്ടിശ്ശേരി. കിണർ കുഴിച്ചാലും വെള്ളം ലഭിക്കാൻ പ്രയാസമുള്ള ഈ മേഖലയിൽ എസ് വൈ എസ് സാന്ത്വനം നിർമ്മിച്ച കുഴൽ കിണറിൽ സമൃധിയായി വെള്ളം ലഭിച്ചതോടെ നാട്ടുകാർക്ക് ഏറെ ആശ്വാസമാകുകയായിരുന്നു. നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ കുടിവെള്ളം ലഭിക്കും.ചാലിശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ താഹിർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ല പ്രസിഡണ്ട് സിദ്ധീഖ് സഖാഫി ഒറ്റപ്പാലം മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് തൃത്താല പ്രസിഡണ്ട് ജലീൽ അഹ്സനി അധ്യക്ഷത വഹിച്ചു. മുസ്തഫ അഹ്സനി സ്വാഗതം പറഞ്ഞു. ഒറവിൽ ഹൈദർ മുസ്ലിയാർ, സൈതലവി നിസാമി, സയ്യിദ് എസ്എംകെ തങ്ങൾ ചാലിശ്ശേരി, ഹുസൈൻ പുളിയഞ്ഞാലിൽ, പ്രദീപ് ചെറുവശ്ശേരി, ബാലൻ, ഹരി തുടങ്ങിയവർ സംസാരിച്ചു. അബുബക്കർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button