ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ. ടി.യു പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾ: ദിനംപ്രതി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്നതിലും പതിനഞ്ച് വർഷമായ ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്നും നീക്കണമെന്ന ഉത്തരവിനെതിരെയും ഓട്ടോ- ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ. ടി.യു വിൻ്റെ നേതൃത്വത്തിൽ എടപ്പാൾ ഏരിയയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ ധർണ്ണ നടത്തി. നടുവട്ടം പെട്രോൾ പമ്പിന് മുന്നിലെ ധർണ്ണ മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.നവാബ് ഉത്ഘാടനം ചെയ്തു.ഇ.വി.മുഹമ്മദാലി, ബാബു.മുരളി, ഇബ്രാഹിം,മനാഫ്, എന്നിവർ പ്രസംഗിച്ചു. വട്ടംകുളം പോസ്റ്റോഫീസിനു മുന്നിലെ ധർണ്ണ ,ചുമട്ട് തൊഴിലാളി യൂണിയൻ ജില്ല പ്രസിഡണ്ട്, എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു. എം. എ. നവാബ്,എം.മുരളീധരൻ, പി.ജി.വിനോദ് ,കടയിൽ അലി, കെ.ഷാജി, എം.ബക്കർ ,ടി.എം.മണി, എന്നിവർ പ്രസംഗിച്ചു. എടപ്പാൾ പെട്രോൾ പമ്പിന് മുന്നിലെ ധർണ്ണ യൂണിയൻ ഏരിയ പ്രസിഡണ്ട് എസ്.സുജിത്ത് ഉദ്ഘാടനം ചെയ്തു, ടി ,വേലായുധൻ, മുഫാഷിദ് കുഴിമന, എം.വി.കാദർ ,എ,എച്ച്,മുത്തലിബ് എന്നിവർ പ്രസംഗിച്ചു. ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിലെ ധർണ്ണ സി.ഐ ടി യു ഏരിയ പ്രസിഡണ്ട് വി. വി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ.മണികണ്ഠൻ, സി.കെ.പ്രകാശൻ ,കെ.കെ.സതീശൻ,എന്നിവർ പ്രസംഗിച്ചു. എടപ്പാൾ പോസ്റ്റോഫീസിന് മുന്നിലെ ധർണ്ണ സി.ഐ ടി യു.ജില്ല കമ്മറ്റിയംഗം ഇ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു; ടി.വേലായുധൻ, അനസ്, എന്നിവർ പ്രസംഗിച്ചു.മൂക്കുതല പോസ്റ്റോഫീന് മുന്നിലെ ധർണ്ണ സി.ഐ ടി യു.ഏരിയ കമ്മറ്റിയംഗം എം.അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു, പി.വി.ഷൺമുഖൻ, സി.കരുണാകരൻ, എന്നിവർ പ്രസംഗിച്ചു. നരിപ്പറമ്പ് പോസ്റ്റോഫീസിന് മുന്നിലെ ധർണ്ണ കെ.സി.ഇ.യു. തിരൂർ ഏരിയ സെക്രട്ടറി പി.പി. റാഷിദ്,ഉദ്ഘാടനം ചെയ്തു.എം.മധു .ലത്തീഫ് ,ബഷീർ എന്നിവർ പ്രസംഗിച്ചു.
