EDAPPAL

22-ാമത് ‘എ.എ മലയാളി പുരസ്കാരം ‘ ഡോ.ഇക്ബാൽ കുറ്റിപ്പുറത്തിന്

എടപ്പാൾ: കഥ, തിരക്കഥ രചനകളിലൂടെ മലയാള സിനിമ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി എന്ന നിലയിലാണ് 2022 വർഷത്തെ പുരസ്കാരത്തിന് ഡോ.ഇക്ബാലിനെ തെരഞ്ഞെടുത്തത്.

ആലങ്കോട് ലീലാകൃഷണൻ അധ്യക്ഷനായുള്ള അവാർഡ് സമിതിയാണ് ഈ വർഷത്തെ ജേതാവിനെ തിരഞ്ഞെടുത്തത്.

സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രീയ സാമൂഹ്യ സാഹിത്യ നാടക പത്രപ്രവർത്തന മാപ്പിളപ്പാട്ട് രചന മേഖലകളിൽ നിറഞ്ഞു നില്ക്കുകയും ചെയ്തിരുന്ന ‘എ.എ മലയാളിയുടെ’ സ്മരണാർത്ഥം നൽകുന്ന ‘എ എ മലയാളി ‘ പുരസ്കാരം 22-മത്തെ വർഷമാണ്.
മഹാകവി അക്കിത്തം മുതൽ സി.രാധാകൃഷ്ണൻ വരെയുള്ള അതുല്യ പ്രതിഭകൾ ഈ അവാർഡിന് മുൻപ് അർഹരായവരാണ്.

ഫെബ്രുവരി ആദ്യവാരത്തിൽ കുറ്റിപ്പുറത്ത് വെച്ച് നടക്കുന്ന മലയാളി അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള അനുസ്മരണ സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
സിനിമ, സാഹിത്യ മേഖലകളിലെ പ്രശസ്തർ ചടങ്ങിൽ സംബന്ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button