PONNANI
പൊന്നാനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയിലിടിച്ച് ഒരു മരണം
പൊന്നാനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയിലിടിച്ച് ഒരു മരണം
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-04-13-20-38-129_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230103-WA0056-903x1024.jpg)
പൊന്നാനി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് പത്ത് വയസ്സുകാരൻ മരിച്ചു.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി പെട്രോൾ പമ്പിന് സമീപമാണ് അപകടം.ശബരിമല തീർത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന KA 25 AB 6577 ലയ്ലാൻഡ് ദോസ്ത് പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കർണാടക ദർവാട് സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന മല്ലികാർജുൻ, നിഖിൽ പാണ്ഡെ, ആകാശ് രാമപ്പ, വിശ്വനാഥൻ, സുശാന്ത് (13) എന്നിവരെ പരിക്കുകളോടെ അൽ ഫസാ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)