EDAPPAL
പാദ മുദ്രകൾ ശില്പശാലയ്ക്ക് തുടക്കമായി


എടപ്പാൾ: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ എടപ്പാൾ ബിആർസിക്ക് കീഴിൽ ഡിസംബർ 29, 30 തീയതികളിലായി പാദ മുദ്രകൾ ദ്വിദിന ശില്പശാല ആരംഭിച്ചു. ഉപജില്ലയിലെ 8, 9 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി പ്രാദേശിക ചരിത്രരചന, ചരിത്രരചനയുടെ രീതി ശാസ്ത്രം തുടങ്ങിയവ പരിചയപെടുന്ന ശില്പശാലയിൽ എടപ്പാൾ BPC ശ്രീ: ബിനീഷ് ടി.പി അധ്യക്ഷത വഹിക്കുകയും പ്രശസ്ത എഴുത്തുകാരൻ ശ്രീ: കെ.ടി സതീശൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രമുഖ ചരിത്രകാരൻ ശ്രീ:ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്ററാണ് ക്ലാസ് നയിച്ചത്. CRCC മാരായ സിന്ധു , രേഖാ ലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.
