KERALA
ഹജ്ജ് അപേക്ഷ ജനുവരി ഒന്നു മുതൽ


കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 2023ലെ ഹജ്ജ് അപേക്ഷ സമർപ്പണം ജനുവരി ഒന്ന് മുതൽ തുടങ്ങുമെന്ന് ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
www.hajcommittee.gov.in വെബ്സൈറ്റ് വഴി ഓൺലൈനായും ഹജ്ജ് ആപ് വഴിയും രജിസ്റ്റർ ചെയ്യാം. ഇത്തവണ ഹജ്ജ് ക്വോട്ട രണ്ടു ലക്ഷത്തോളമാകുമെന്നാണ് പ്രതീക്ഷ. ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ വർധിപ്പിക്കും.
കേരളത്തിൽ കൊച്ചിക്കൊപ്പം മറ്റൊരു കേന്ദ്രം കൂടിയുണ്ടാവും. അപേക്ഷകരുടെ എണ്ണവും വലിയ വിമാനങ്ങൾ പറന്നിറങ്ങാനുള്ള സൗകര്യവും പരിഗണിച്ച് കണ്ണൂരും ഹജ്ജ് പുറപ്പെടൽ കേന്ദ്രം തുടങ്ങാനുള്ള പരിഗണനയിലാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.













