KERALA
മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
![](https://edappalnews.com/wp-content/uploads/2022/07/in-chennai-rain-heavy.jpg)
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-22-14-21-20-093_com.whatsapp-993x1024.jpg)
തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ആണ് നാളെ യെല്ലോ അലർട്ട്. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര ന്യുനമർദ്ദം കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)