ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് മൊബൈൽ ഫോണുകൾ: ചങ്ങരംകുളം എടപ്പാൾ മേഖലയിൽ തട്ടിപ്പ് വ്യാപകം


ചങ്ങരംകുളം: ഒർജിനലിലെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് മൊബൈൽ ഫോണുകൾ നൽകി തട്ടിപ്പ് വ്യാപകമാവുന്നു. ചങ്ങരംകുളം എടപ്പാൾ മേഖലയിൽ മാത്രം നിരവധി പേരാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതൽ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയിരിക്കുന്നത്.തമിഴ്നാട് റജിസ്ട്രേഷൻ ഉള്ള ബൈക്കിലെത്തുന്ന സ്ത്രീയും കുഞ്ഞും അടങ്ങുന്ന സംഘമാണ് മൊബൈൽ തട്ടിപ്പ് നടത്തുന്നത്.
ബാഗ്ളൂരിലെ ഒരു ഷോപ്പിന്റെ ബില്ല് അടക്കം നൽകിയാണ് ഇവർ മോബൈലുകൾ വിൽപന നടത്തുന്നത്.ഷോപ്പിലെ നിന്ന് വാങ്ങുന്നതിനേക്കാൾ വിലക്കുറവ് ലഭിക്കുന്നതിനാൽ പലരും സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ട്.
ഓപ്പോ,റിയൽമി,സാംസങ്,വൺപ്ളസ് തുടങ്ങി യ വൻകിട കമ്പനികളുടെ ഒർജിനലിനെ വെല്ലുന്ന കോപ്പികളാണ് സംഘം വിൽപന നടത്തുന്നത്. എന്തെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ മൊബൈൽ വാങ്ങിയവർ മൊബൈൽ ഷോപ്പ് ഉടമകളെ സമീപിക്കുന്നതോടെയാണ് തട്ടിപ്പിന് ഇരയായതാണെന്ന് ഇവർ തിരിച്ചറിയുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സംഘം കൂടുതൾ തട്ടിപ്പുകൾ നടത്തുന്നത്.ഇത് കൊണ്ട് തന്നെ ആരും പരാതിയുമായി പോലീസിനെ സമീക്കാറില്ല എന്നത് തട്ടിപ്പ് സംഘത്തിന് കൂടുതൽ സഹായമാകുന്നുണ്ടെന്ന് മൊബൈൽ ഷോപ്പുടമകൾ പറയുന്നു
