CHANGARAMKULAM
വിരുന്നെത്തിയ സംസ്ഥാന ചിത്രശലഭത്തിന്റെ ഫോട്ടോ പകർത്തി വിദ്യാർത്ഥി


ചാലിശ്ശേരി : അപൂർവ്വമായി കാണുന്ന സംസ്ഥാന ചിത്രശലഭത്തെ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ചാലിശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റിലിൻ.
ചാലിശ്ശേരി മെയിൻ റോഡ് മേക്കാട്ടുകുളം റെജി-വിൻസി ദമ്പതിമാരുടെ മകൾ ക്രിസ്റ്റിലിൻ, ചൊവാഴ്ച രാവിലെ വീടിനു മുൻവശം ഇരുന്ന് പരീക്ഷക്ക് പഠിക്കാനിരിക്കുന്ന നേരത്താണ് മുറ്റത്തെ ചെടികളിലെ പുഷ്പങ്ങളിൽ നിന്ന് തേൻ നുകരുന്ന ചിത്രശലഭത്തെ കണ്ടത്. മികച്ച രീതിയിൽ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമിടുക്കിക്ക് പറന്നെത്തിയത് സംസ്ഥാന ചിത്രശലഭം ബുദ്ധമയൂരിയെന്ന് തിരിഞ്ഞച്ചറിഞ്ഞു. അമ്മയുടെ മൊബൈലിൽ ചിത്രശലഭത്തിന്റെ പടം പകർത്തുകയും ചെയ്തു. പരീക്ഷക്ക് സ്കൂളിലെത്തിയ വിദ്യാർത്ഥി കൂട്ടുകാരോടും വിവരം പറഞ്ഞു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് അംഗമായ വിദ്യാർത്ഥിനി വിവിധ ക്വിസ് മൽസരങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
