CHANGARAMKULAM
അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു


എടപ്പാൾ : ചങ്ങരംകുളം ബിജെപി,
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ ബലി ദിനാചരണത്തിന്റെ ഭാഗമായി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനി വാരനാട്ട്, ജനാർദ്ദനൻ പട്ടേരി,
സുബ്രഹ്മണ്യൻ ചിറവല്ലൂർ, സുധാകരൻ നന്നംമുക്ക്, കെ ടി ഉണ്ണികൃഷ്ണൻ, ബിജു മാന്തടം, രജീഷ് എന്നിവർ നേതൃത്വം നൽകി.













