EDAPPAL

പറൂപ്പാടം തോടിന് വി സി ബി നിർമ്മിക്കണം; മുസ്ലിംലീഗ്

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലേ ഏറ്റവും വലിയ പാടശേഖരത്തിലൂടെ കടന്ന് പോകുന്ന പറൂപ്പാടം തോടിന് അടിയന്തിരമായി വി സി ബി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാലടിത്തറ വാർഡ് മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. വെളളക്ഷാമം മൂലം കർഷകർ ദുരിതം അനുഭവിക്കുന്ന അവസ്ഥ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
നാസർ കോലക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ ഉൽഘാടനം ചെയ്തു. ഇബ്രാഹിം മൂതൂർ,ടീ സുലൈമാൻ ,മമ്മി കോലക്കാട്,പി വി സുലൈമാൻ, നിസാർ പി വി,ഗഫൂർ സി.വി, സിറാജ് കെപി മൊയ്തീൻ ടീ സി, എം കേ എം അലി, യുവി സിദിഖ്, സുബ്രമണ്യൻ ടീ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി വി സുലൈമാൻ (പ്രസിഡൻ്റ്) ഗഫൂർ സി വി, എം കെ സലീം ,(വൈ പ്രസിഡൻ്റ്) റഉഫ് പി പി (സെക്രട്ടറി) മോയ്തുട്ടി കെ.കെ സിറാജ് കെപി (ജോ സെക്രട്ടറി)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button