Local newsMALAPPURAM

അവശ്യ വസ്‌തുക്കളുടെ ലഭ്യത, അമിത വില ഈടാക്കല്‍, കോവിഡ്‌ പെരുമാറ്റച്ചട്ട ലംഘനം എന്നിവയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ സ്‌ക്വാഡുകള്‍ 1,003 വ്യാപാര സ്‌ഥാപനങ്ങളില്‍ പരിശോധന നടത്തി

മലപ്പുറം: റേഷന്‍ കടകള്‍, മെഡിക്കല്‍ സേ്‌റ്റാറുകള്‍, എല്‍.പി.ജി ഔട്ട്‌ ലെറ്റുകള്‍, പച്ചക്കറി പലവ്യഞ്‌ജന കടകള്‍ എന്നിവിടങ്ങളിലാണ്‌ സംഘം പരിശോധന നടത്തുന്നത്‌.
റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ തിരൂര്‍ താലൂക്കിലെ രണ്ട്‌ റേഷന്‍ കടകളാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌. ഉപഭോക്‌താക്കള്‍ക്ക്‌ സാനിറ്റൈസര്‍, കൈകഴുകുന്നതിനായി സോപ്പ്‌ എന്നിവ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ സ്‌ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറുകയും ചെയ്‌തിട്ടുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button